അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും

ബെംഗളൂരു: ഷിരൂർ ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ലെന്നാണ് വിവരം. ഇക്കാരണത്താലാണ് മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകും. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും. കർണാടക പോലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കൊണ്ടുപോകുക. മൃതദേഹം ഇന്ന് എത്തിക്കുമെന്നതിനാൽ കോഴിക്കോട് അർജുൻ നിർമിച്ച പുതിയ വീടിനു സമീപം സംസ്കാരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

TAGS: KARNATAKA | ARJUN
SUMMARY: Arjun body may delay to handed over family

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *