അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു, ഉദ്ദേശം വ്യക്തം: മുഖ്യമന്ത്രി

അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു, ഉദ്ദേശം വ്യക്തം: മുഖ്യമന്ത്രി

കൊച്ചി: പി വി അൻവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എൽ‌ഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണെന്നും ആരോപണങ്ങളിൽ പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനു മുമ്പ്‌ കേരള ഹൗസിലെ കൊച്ചിൻ ഹൗസിനു മുന്നിൽ വച്ച്‌  മാധ്യമങ്ങളെകാണുകയായിരുന്നു മുഖ്യമന്ത്രി.

എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്‌ അൻവറും പറയുന്നത്‌. ഈ നിലപാട്‌ അന്വേഷണത്തെ ബാധിക്കില്ല. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിൽ നിന്ന്‌ വിട്ടു നിൽക്കുന്നുവെന്ന്‌ പറഞ്ഞതിലൂടെ അൻവറിന്റെ  ഉദ്ദേശം വ്യക്തമാണ്‌. അൻവർ പാർടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനാണ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
<br>
TAGS : PV ANVAR MLA | PINARAY VIJAYAN
SUMMARY : Rejects Anwar’s allegations, motive clear: CM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *