എടിഎം കവര്‍ച്ചാ സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

എടിഎം കവര്‍ച്ചാ സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

തൃശൂർ: തൃശൂരിലെ എസ്ബിഐയുടെ എടിഎമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്‌നാട് നാമക്കൽ ജില്ലയിലെ പച്ചംപാളയത്തുവെച്ചാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. കണ്ടെയ്‌നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്. പോലീസും മോഷ്‌ടാക്കളും തമ്മില്‍ വെടിവയ്‌പ്പുണ്ടായി.

പോലീസിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും മോഷ്‌ടാക്കളിലൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. മോഷ്‌ടാക്കളില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നറിനുള്ളില്‍ കാറുമുണ്ട്. തമിഴ്‌നാട് പോലീസാണ് പ്രതികളെ പിടികൂടിയതെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.

അപകട ശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവർച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നീ സ്ഥലങ്ങളിലെ മൂന്ന് എടിഎമ്മുകളാണ് ഇവർ കൊള്ളയടിച്ചത്.
<br>
TAGS : ROBBERY | ENCOUNTER
SUMMARY : ATM robbery gang arrested; One person died in the encounter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *