മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

മംഗളൂരുവിലെ ഹോട്ടൽ കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്.

ജീവനക്കാർ വിവരം അറിയിച്ചതോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കെട്ടിട ഉടമ പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.

TAGS: KARNATAKA | FIRE
SUMMARY: Fire breaks in hotel building on MG road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *