ഹാരി പോട്ടർ താരം മാ​ഗി സ്മിത്ത് അന്തരിച്ചു

ഹാരി പോട്ടർ താരം മാ​ഗി സ്മിത്ത് അന്തരിച്ചു

ലണ്ടൻ: ഓസ്കർ ജേതാവും ഹാരിപോർട്ടർ സീരീസ് താരവുമായ മാ​ഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു.ലണ്ടനിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം മക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മാ​ഗി. രണ്ട് ആൺമക്കളും അഞ്ച് പേരക്കുട്ടികളും അടങ്ങുന്നതായിരുന്നു മാ​ഗിയുടെ കുടുംബം.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡൗണ്ടൺ ആബി, ഹാരി പോട്ടർ, ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി എന്നിവയിലെ കഥാപാത്രങ്ങളാണ് മാ​ഗിയെ ശ്രദ്ധേയയാക്കിയത്. ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി എന്ന സിനിമയിലെ പ്രകടനമായിരുന്ന 1970 -ല്‍ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്മിത്തിന്  നേടിക്കൊടുത്തത്.
<BR>
TAGS : HARRY POTTER | MAGGIE SMITH
SUMMARY : Harry Potter star Maggie Smith has passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *