സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്‌

സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ വിൽക്കുന്ന നെയ്യിൽ മായം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റിപ്പോർട്ട്‌. തിരുപ്പതി ക്ഷേത്ര ലഡ്ഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് നെയ്യ് പരിശോധന നടത്താൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.

ഓഗസ്റ്റിൽ, സംസ്ഥാനത്തെ 40 സ്ഥലങ്ങളിൽ നിന്നുള്ള നെയ്യ് സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ രണ്ടു കമ്പനികൾ നെയ്യിൽ മായം ചേർക്കുന്നതായി കണ്ടെത്തി. ബെംഗളൂരു, ബാഗൽകോട്ട് എന്നിവിടങ്ങളിലാണ് മായം ചേർത്ത നെയ്യ് ധാരാളമായി വിൽപന നടത്തുന്നത്. 30 ദിവസത്തിനകം തങ്ങളുടെ നെയ്യ് സുരക്ഷിതമാണെന്ന് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നെയ്യ് നിർമ്മാണ യൂണിറ്റുകൾക്കും ഏജൻസി നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | GHEE
SUMMARY: ghee samples found unsafe in Karnataka, notices issued to firms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *