അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ. ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ ഗൗതം ബറുവ എന്ന ഗിരീഷ് ബറുവയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്.

സ്വാതന്ത്ര്യദിനാഘോഷത്തിനെതിരായ സായുധ പ്രതിഷേധത്തിന്റെ ഭാഗമായി ഭീകര സംഘടനയായ ഉൾഫ (ഐ) അസമിലുടനീളം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ എൻഐഎ കേസെടുത്തിരുന്നു. ഉൾഫയുടെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരം അസമിലെ നോർത്ത് ലഖിംപുർ ജില്ലയിലെ സ്ഥലങ്ങളിൽ ഐഇഡികൾ സ്ഥാപിച്ച ഉൾഫ (ഐ) സംഘത്തിന്റെ ഭാഗമാണ് പ്രതിയെന്ന് എൻഐഎ പറഞ്ഞു. ഇയാളെ ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

TAGS: BENGALURU | NIA
SUMMARY: NIA arrests man involved in bomb planning in Assam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *