കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ട് എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു

കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ട് എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു. 82 വയസായിരുന്നു. തൃശൂർ പാറളം സ്വദേശിയാണ്. രാമമൂര്‍ത്തി നഗര്‍ അക്ഷയ നഗറിലായിരുന്നു താമസം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. 2006 -ൽ എക്സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ചു.

സമാജത്തിന്റെ ആദ്യകാല പ്രവർത്തകന്‍ കൂടിയായ ചന്ദ്രശേഖരൻ ബോർഡ് മെമ്പർ, സെക്രട്ടറി, എന്നീ ചുമതലകൾ കൂടി നിർവ്വഹിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ആനുകാലികങ്ങളിൽ ചെറുകഥ, ചലച്ചിത്ര നിരൂപണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ദ്രൗപതി. മകൻ: അരുൺ. മരുമകള്‍ : വീണ. സംസ്കാരം നാളെ വൈകിട്ട് 4 ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *