എംഎസ് ചന്ദ്രശേഖരന്റെ വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി

എംഎസ് ചന്ദ്രശേഖരന്റെ വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എംഎസ്. ചന്ദ്രശേഖരന്റെ ആകസ്മിക വേര്‍പാടില്‍ കേരളസമാജം ദൂരവാണിനഗര്‍ അനുശോചനം രേഖപ്പെടുത്തി. സമാജ താല്‍പ്പര്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള വ്യക്തിയാണ് എം എസ് എന്നും, സമാജത്തിന്റെ സാഹിത്യ വിഭാഗം ചെയര്‍മാനും മുന്‍ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായിരുന്ന അദ്ദേഹത്തിന് ബെംഗളൂരുവിലെ സാംസ്‌കാരിക രംഗത്ത് ആദരണീയമായ സ്ഥാനമുണ്ടായിരുന്നു എന്നും മലയാള ഭാഷയില്‍ മാത്രമല്ല ഇതര ഭാഷാ സാഹിത്യത്തിലും അഗാധമായ അറിവുള്ള വ്യക്തിയായിരുന്നു എംഎസ് എന്നും യോഗം അഭിപ്രായപ്പെട്ടു.

എഴുത്തിലും പ്രഭാഷണങ്ങളിലും പെരുമാറ്റത്തിലും ഉന്നത മാനുഷിക മൂല്യങ്ങളും സമഭാവനയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേര്‍പാട് വലിയ ആഘാതമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ഇന്ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും എംഎസിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു

യോഗത്തില്‍ സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍, വൈസ് പ്രസിഡന്റ് എം പി വിജയന്‍, സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, വനിതാ വിഭാഗം ചെയര്‍ പേര്‍സന്‍ ഗ്രേസി പീറ്റര്‍, യുവജനവിഭാഗം ചെയര്‍മാന്‍ രാഹുല്‍, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : CONDOLENCES MEETING

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *