സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രക്കിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവറും, ക്ലീനറും വാഹനം നിർത്തി പുറത്തിറങ്ങിയിരുന്നു. അപകടത്തിൽ ട്രക്ക് പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ചിത്രദുർഗ പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE ACCIDENT
SUMMARY: Tanker truck going with spirit catches fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *