ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ

ബെംഗളൂരു: മൈസൂരു ചാമുണ്ഡി ഹിൽസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഹിഷ മണ്ഡല ഉത്സവവും ചാമുണ്ഡി ചലോയും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കണക്കിലെടുത്താണ് തീരുമാനമെന്ന് മൈസൂരു സിറ്റി പോലീസ് അറിയിച്ചു.

നാളെ വൈകീട്ട് ആറു മണി വരെ നിരോധനാജ്ഞ നിലനിൽക്കുമെന്ന് പോലീസ് പറഞ്ഞു. പൊതുജനങ്ങൾക്ക് ഹിൽസിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ചാമുണ്ഡി മലയോരത്ത് കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ഘോഷയാത്രകൾ, റാലികൾ, മാർച്ചുകൾ, ബൈക്ക് റാലികൾ, മുദ്രാവാക്യം വിളിക്കൽ, കരിമരുന്ന് പ്രയോഗം, അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരൽ, പൊതുപരിപാടികൾ, ഉച്ചഭാഷിണികൾ, ഫ്ലെക്സുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവയുൾപ്പെടെയുള്ള പ്രചാരണ സാമഗ്രികളുടെ ഉപയോഗം എന്നിവ ചാമുണ്ഡി ഹിൽസിന്റെ 200 മീറ്റർ ചുറ്റളവിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

TAGS: KARNATAKA | CHAMUNDI HILLS
SUMMARY: Prohibitory orders announced on Chamundi Hills

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *