യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലി

യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലി

ബെംഗളൂരു: ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. കാമ്പസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍  കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി.

പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. 50 വനം ഉദ്യോഗസ്ഥരെ കാമ്പസിൽ തിരച്ചിലിന് നിയോഗിച്ചു. സമീപത്തെ വന പ്രദേശത്തുനിന്നും കാമ്പസിലെ കുളത്തിൽ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണിതെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കർണാടക സർവകലാശാലയിലോ പരിസരത്തോ പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്.
<br>
TAGS : LEOPARD | DHARWAD
SUMMARY : Tiger on the university campus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *