നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലർച്ചെ 4:45 ഓടെ ഒരു പരിപാടിക്കായി കൊല്‍ക്കത്തയിലേക്ക് പോകുന്നതിനു മുമ്പ് വീട്ടില്‍ വച്ച്‌ തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം.

നിലവില്‍ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ കഴിയുന്ന ഗോവിന്ദയുടെ നില തൃപ്തികരമാണ്. മകള്‍ ടിന അഹൂജയും നടനൊപ്പമുണ്ട്. താരം അപകടനില തരണം ചെയ്തുവെന്നും പരുക്കില്‍ നിന്ന് മോചിതനായെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടൻ കൈവശം വച്ചിരുന്ന തോക്ക് ലൈസൻസ് ഉള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.

TAGS : ACTOR GOVINDA | GUNSHOT
SUMMARY : Actor Govinda was shot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *