ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ക്യാമ്പസിന് മുന്നിലുള്ള പ്രൊഫ സി.എൻ. ആർ റാവു ഗ്രേഡ് സെപ്പറേറ്ററിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വിദ്യാരണ്യപുരയിൽ താമസിക്കുന്ന ഈശ്വർ (43) ആണ് മരിച്ചത്. തെറ്റായ ദിശയിൽ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ബിഎംടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് യശ്വന്ത്പുര സർക്കിളിനും മാരാമമ്മ ക്ഷേത്രത്തിനും ഇടയിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ യശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Scooterist comes under rear wheel of BMTC bus near IISc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *