നാലാമതും വിവാഹിതയാകുന്നു; സേവ് ദ ഡേറ്റ് പങ്കുവച്ച്‌ നടി വനിത വിജയകുമാര്‍

നാലാമതും വിവാഹിതയാകുന്നു; സേവ് ദ ഡേറ്റ് പങ്കുവച്ച്‌ നടി വനിത വിജയകുമാര്‍

നടി വനിതാ വിജയകുമാർ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്. റോബേർട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വനിതയുടെ നാലാം വിവാഹമാണിത്. 2000 സെപ്റ്റംബറില്‍ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007-ല്‍ വ്യവസായിയായ ആനന്ദ് ജയരാജനുമായിട്ടായിരുന്നു വനിതയുടെ രണ്ടാംവിവാഹം. ഈ ബന്ധം വേർപിരിഞ്ഞശേഷം 2020-ല്‍ ഫോട്ടോഗ്രാഫറായ പീറ്റർ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം.

TAGS : VANITHA | MARRIAGE
SUMMARY : Vanitha Vijayakumar gets married; The actress shared Save the Date

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *