സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസ് തടസപ്പെടുക.

ഈ സമയങ്ങളില്‍ നാഗസാന്ദ്ര, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെക്കും. പീനിയ ഇൻഡസ്ട്രിയൽ ഏരിയ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടക്കും. പർപ്പിൾ ലൈനിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.

 

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro services to be partially curtailed on Oct 3 due to statutory safety inspection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *