മുഡ; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് നൽകിയ പ്ലോട്ടുകൾ തിരിച്ചെടുത്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് നൽകിയ പ്ലോട്ടുകൾ തിരിച്ചെടുത്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പേരിലുള്ള 14 പ്ലോട്ടുകളും തിരിച്ചെടുത്തതായിരുന്നു മുഡ കമ്മീഷണർ. ഭൂമി മറ്റാർക്കും ഇനി കൈമാറാൻ സാധിക്കില്ലെന്നും, ഭൂമിയുടെ എല്ലാ അധികാരങ്ങളും മുഡ തിരിച്ചുപിടിച്ചതായും മുഡ സെക്രട്ടറി പ്രസന്ന കുമാർ വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്. ലോകായുക്ത – ഇഡി കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെയായിരുന്നു സിദ്ധരാമയ്യയുടെ ഭാര്യ പാർവതി പ്ലോട്ടുകൾ തിരികെ നൽകിയത്. ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.

ലോകായുക്ത – ഇഡി കേസുകളിൽ രണ്ടാം പ്രതിയാണ് ബി.എം.പാർവതി. മൈസൂരുവിലെ കേസരെ വില്ലേജിൽ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറിൽ 14 പ്ലോട്ടുകൾ പകരം നൽകിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

 

TAGS: KARNATAKA | MUDA SCAM
SUMMARY: MUDA cancels purchase deed of 14 plots returned by CM Siddaramaiah’s wife

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *