അരക്ഷിതത്വം വെറും വാക്കല്ല അവസ്ഥയാണ്-തങ്കച്ചൻ പന്തളം

അരക്ഷിതത്വം വെറും വാക്കല്ല അവസ്ഥയാണ്-തങ്കച്ചൻ പന്തളം

ബെംഗളൂരു: അരക്ഷിതത്വം വെറുമൊരു വാക്കല്ല അതിഭീകരമായ ഒരു മനുഷ്യാവസ്ഥയാണെന്നും അധികാര, അധിപത്യങ്ങളുടെ അപനിര്‍മ്മിതിയായ അരക്ഷിതത്വം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് കൊടിയ ദുരിതങ്ങളുടെ ഇരുട്ടിലേക്കാണെന്നും എഴുത്തുകാരന്‍ തങ്കച്ചന്‍ പന്തളം. ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ ‘അരക്ഷിതരുടെ സുവിശേഷം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവും വിദ്യാലയങ്ങളും സുരക്ഷിതത്വത്തിന്റെ പാഠശാലകളായി മാറണമെന്നും, ചൂഷിതരുടെ പ്രതിഷേധം രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദമെന്യെ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

അന്തരിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ, സഖാവ് പുഷ്പന്‍, എം.എസ്. ചന്ദ്രശേഖരന്‍ എന്നിവരെ യോഗം അനുസ്മരിച്ചു. പി മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ മുഹമ്മദ് കുനിങ്ങാട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കാഥികനും, നടനുമായ ജേക്കബ്, ആര്‍.വി. പിള്ള, ഇ.ആര്‍ പ്രഹ്‌ളാദന്‍, സുധീഷ് എ, എ.കെ രാജന്‍, പൊന്നമ്മ ദാസ്, കല്പന പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് പി. പി. നന്ദി പറഞ്ഞു.
<br>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *