‘പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും’: പ്രഖ്യാപനവുമായി പി വി അൻവര്‍

‘പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും’: പ്രഖ്യാപനവുമായി പി വി അൻവര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തി നില്‍ക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പി.വി. അൻവർ എംഎല്‍എ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാവുമെന്നും മതേതരത്തില്‍ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാള്‍ പാർട്ടി വിട്ടാല്‍ സംഘി, മുസ്ലീം വിട്ടാല്‍ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ സിപിഎം ഉണ്ടാക്കിയതാണെന്നും അൻവർ പറഞ്ഞു.

സിപിഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ നിവമ്പൂരില്‍ നിന്നുള്ള ഇടത് സ്വതന്ത്ര എംഎല്‍എയായ പി വി അൻവർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച ചർച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ വ്യക്തമാക്കിയത്.

TAGS : PV ANVAR MLA | POLITICS
SUMMARY : ‘New political party to be formed’: PV Anwar with announcement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *