ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിന് സമീപമാണ് സംഭവം.

പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷം സഹോദരിയെ രാത്രി ഹോസ്റ്റലിന് മുമ്പിൽ ആദർശ് ഇറക്കിവിട്ടിരുന്നു. എന്നാൽ പിജി സമയം വൈകിയെന്നും, ഇക്കാരണത്താൽ അകത്തേക്ക് പ്രവേശനമില്ലെന്നും ആരോപിച്ച് ഹോസ്റ്റൽ ഉടമ പെൺകുട്ടിയെ അകത്ത് കയറാൻ സമ്മതിച്ചില്ല. പെൺകുട്ടി വിവരം സഹോദരനെ അറിയിച്ചു. ഇതോടെ ആദർശ് തിരികെ വന്ന് ഹോസ്റ്റൽ വാർഡനോടും കെട്ടിട ഉടമയോടും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

ഇത് പിന്നീട് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. സംഭവത്തിൽ കെട്ടിടയുടമയായ ആനന്ദ് റെഡ്ഡിക്കെതിരെ ആദർശും സഹോദരിയും പോലീസിൽ പരാതി നൽകി.

TAGS: BENGALURU | ATTACK
SUMMARY: Keralite youths attacked bengaluru pg owners

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *