വിവാഹാഭ്യർത്ഥന നിരസിച്ചു; സീരിയൽ നടിയുടെ വീടിനു മുമ്പിൽ യുവാവ് ജീവനൊടുക്കി

വിവാഹാഭ്യർത്ഥന നിരസിച്ചു; സീരിയൽ നടിയുടെ വീടിനു മുമ്പിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സീരിയൽ നടിയുടെ വീടിനു മുമ്പിൽ യുവാവ് ജീവനൊടുക്കി. ഇവൻ്റ് മാനേജ്‌മെൻ്റ് സ്ഥാപനത്തിൽ ഡെക്കറേറ്ററായി ജോലി ചെയ്തിരുന്ന മദൻ (25) ആണ് മരിച്ചത്. കന്നഡ ടിവി സീരിയൽ നടി വീണയുടെ ഹുളിമാവിലെ വീടിന്റെ മുമ്പിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിൽ ഏറെക്കാലം അടുപ്പത്തിലായിരുന്നു. ഇവർ ലിവ്-ഇൻ റിലേഷനിലുമായിരുന്നു.

വിവാഹം കഴിക്കാൻ വീണ പലതവണ മദനെ നിർബന്ധിച്ചെങ്കിലും മദൻ ഇക്കാര്യം നിരസിച്ചിരുന്നു. ഒക്‌ടോബർ ഒന്നിന് മദൻ വീണയോട് തിരിച്ചു വിവാഹാഭ്യർഥന നടത്തിയെങ്കിലും ഇത്തവണ നടി വിസമ്മതിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് മദൻ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ നടിക്കെതിരെ ഹുളിമാവ് പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Youth ends life at TV actress’ residence for allegedly rejecting marriage proposal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *