വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പത്തു ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ്. സ്റ്റാർ സ്പോർട്സിലും ‍ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ ലൈവായി കാണാം. ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താൻ മത്സരം.

ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് നിലവില്‍ രാജ്യത്ത് നടക്കുന്ന രാഷ്‌ട്രീയ-സംഘർഷ സാഹചര്യത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് തുടങ്ങുന്നത്. 7.30നുള്ള രണ്ടാം മത്സരത്തിൽ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും. ടൂർണമെന്റിൽ 23 മത്സരങ്ങളാണുള്ളത്.

ഷാർജയിലാണ് രണ്ട് മത്സരങ്ങളുണ്ട്. അഞ്ചു ടീമുകളുള്ള രണ്ടു ​ഗ്രൂപ്പുകളിൽ നിന്ന് രണ്ടു വീതം ടീമുകളാകും സെമിയിലേക്ക് പ്രവേശിക്കുക. ഓസ്‌ട്രേലിയയും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പുരുഷ ടീം കിരീടം സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ പ്രീത് സിം​ഗ് പറഞ്ഞു. ആദ്യ സെമി 17നും രണ്ടാം സെമി 18നുമാണ്. 20ന് ദുബായിലാണ് ഫൈനൽ. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു റിസർവ് ഡേയുണ്ട്. ആറ് കിരീടങ്ങൾ നേടിയ ഓസ്ട്രേലിയയാണ് നിലവിൽ മുൻപന്തിയിൽ.

TAGS: SPORTS | WORLD CUP
SUMMARY: Women’s t-20 world cup begins today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *