അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി വീട് നശിപ്പിച്ചു

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി വീട് നശിപ്പിച്ചു

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളിയിലെ പ്ലാന്‍റേഷൻ പത്താം ബ്ലോക്കില്‍ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനുള്ളില്‍ കയറിയ കാട്ടാനകള്‍ വീട് നശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. കാട്ടാനകള്‍ പിൻവാതില്‍ പൊളിച്ചാണ് പ്രധാന ഹാളില്‍ എത്തിയത്. വീടിന്‍റെ മേല്‍ക്കുര പൊളിയുന്ന ശബ്ദം കേട്ട് സമീപത്തെ ലയത്തിലുള്ള തൊഴിലാളികള്‍ എത്തി ശബ്ദമുണ്ടാക്കിയപ്പോള്‍ കാട്ടാനകള്‍ വീടിന്‍റെ മുൻ വാതില്‍ പൊളിച്ച്‌ ആനകള്‍ പുറത്തിറങ്ങി ഒടുവില്‍ കാട്ടിലേക്കു പോകുകയായിരുന്നു.

ബുധനാഴ്ചയും സമാനമായ രീതിയില്‍ ലയത്തോടു ചേർന്നുള്ള സത്യൻ എന്ന തൊഴിലാളിയുടെ വീട്ടിലും കാട്ടാന കയറി വീടിന്‍റെ ഒരുഭാഗം തകർക്കുകയും ചെയ്തിരുന്നു. കാട്ടില്‍ നിന്നും ആനകള്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകള്‍ക്കു കടക്കാൻ പാകത്തിന് ഉയരത്തിനാണെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

TAGS : ELEPHANT ATTACK | ATHIRAPALLI
SUMMARY : Another wildcat attack in Athirapilli; entered the quarters and destroyed the house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *