എയറോ ഇന്ത്യ ഫെബ്രുവരിയിൽ

എയറോ ഇന്ത്യ ഫെബ്രുവരിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ എയറോ ഇന്ത്യ ഫെബ്രുവരിയിൽ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുക. എയ്‌റോ ഇന്ത്യയും ഡിഫ് എക്‌സ്‌പോയുമായിരിക്കും പ്രധാന ആകർഷണം. എയ്‌റോ ഇന്ത്യ എല്ലായ്‌പ്പോഴും ബെംഗളൂരുവിൽ നടക്കുന്നുണ്ടെങ്കിലും, ഡിഫ് എക്‌സ്‌പോ നിരവധി സ്ഥലങ്ങളിലായാണ് നടക്കാറുള്ളത്. അടുത്ത വർഷം രണ്ടും നഗരത്തിൽ തന്നെ നടത്താൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം നടത്താനിരുന്ന എക്സ്പോ സുരക്ഷ കാരണങ്ങളാൽ നടന്നിരുന്നില്ല.

TAGS: BENGALURU | AERO INDIA
SUMMARY: Bengaluru to witness next aero India in Feb

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *