നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയാണ് ലൈനിൽ പരിശോധന നടന്നത്.

ബിഎംആർസിഎൽ സിവിൽ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പീനിയ ഇൻഡസ്‌ട്രിക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള മെട്രോ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെച്ചായിരുന്നു പരിശോധന നടത്തിയത്.

രണ്ട് ദിവസത്തേക്കാണ് (ഒക്ടോബർ 3, 4) ആദ്യം പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാൻ സാധിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ലൈനിൻ്റെ വാണിജ്യ പ്രവർത്തനത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സിഎംആർഎസ് സോപാധിക അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

25 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. സുരക്ഷ പരിശോധന സംബന്ധിച്ച് ബിഎംആർസിഎൽ ഓഗസ്റ്റ് ഏഴിന് സിഎംആർഎസിനെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് സിഎംആർഎസ് പദ്ധതികളുടെ രേഖകൾ ഉൾപ്പെടെ പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഒക്ടോബർ മാസത്തോടെ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS: BENGALURU | NAMMA METRO
SUMMARY: Safety imspection at nagasandra madawara metro route completed

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *