ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ ആരംഭിക്കും

ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ ആരംഭിക്കും

ബെംഗളൂരു: ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ തുറക്കാൻ പദ്ധതി. മെട്രോ സ്റ്റേഷന്റെ ജോലികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിന് മുകളിലായി ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, സ്വിമ്മിംഗ് പൂൾ എന്നിവ ഉൾപെടുത്തിയുള്ള സ്പോർട്സ് സെന്റർ ആണ് തുറക്കാൻ പദ്ധതിയിടുന്നതെന്ന് ബിഎംആർസിഎൽ പറഞ്ഞു.

മെട്രോ സ്റ്റേഷന് സമീപം പൊതു പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും നിർമിക്കാൻ തീരുമാനമായി. ബിഎംആർസിഎല്ലും ബിബിഎംപിയും സർക്കാരും സംയുക്തമായി ചെലവ് വഹിക്കും. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം സമയപരിധി നൽകും. കെട്ടിടത്തിൻ്റെ ഡിസൈൻ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ മറ്റ്‌ ഫിനിഷിംഗ് ജോലികൾ ചെയ്യാൻ കഴിയൂവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | SPORTS CENTER
SUMMARY: Karnataka govt plans sports center above Shivajinagar Metro in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *