തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ (28), കുടകിലെ എം.യു. നസറുദ്ദീന്‍ (26), കുഞ്ചില അഖനാസ്, (26), ബെട്ടോളി വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി രാമരാജയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മെഹറൂഫിനെ തായ്ലാൻഡിലേക്ക് പോകാനുള്ള യാത്രാമധ്യേ കൊച്ചി വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുടക് പോലീസ് പിടികൂടുകയായിരുന്നു. സംഘത്തിൽപ്പെട്ട നസിറുദ്ദീൻ, യഹ്യ, അഖനാസ്, റൗഫ്, വാജിദ് എന്നിവരെ ഗോണിക്കുപ്പയിൽ നിന്നും പോലീസ് പിടികൂടി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോണിക്കുപ്പയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നരകോടി രൂപ വിലമതിക്കുന്ന 3.31 കിലോ കഞ്ചാവ് കണ്ടെടുത്തത്. തായ്ലന്റിലെ ബാങ്കോക്കില്‍ നിന്ന് വിമാനമാര്‍ഗമാണ് ഹൈഡ്രോ കഞ്ചാവ് ബെംഗളൂരുവിലെത്തിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

ബെംഗളൂരുവില്‍ നിന്ന് കാറിലാണ് കഞ്ചാവ് ഗോണിക്കുപ്പയിലേക്ക് കടത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് കഞ്ചാവ് കെട്ടിടത്തിനകത്ത് സൂക്ഷിക്കുകയായിരുന്നു. മംഗളൂരു, കാസറഗോഡ്‌ തുടങ്ങി കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്ക് കൊണ്ടുപോകാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിമാഫിയയിലെ കണ്ണികളാണ് പ്രതികളെന്നും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
<br>
TAGS : ARRESTED | DRUG ARREST
SUMMARY : Seven people, including three Malayalis, were arrested with three and a half crore worth of hydro ganja smuggled from Thailand.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *