ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി

ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് മുമ്പ് വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നു. മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ യാത്രക്കാരെ തിരിച്ചിറക്കി പരിശോധനനടത്തി. സംഭവത്തില്‍ ആശങ്കവേണ്ടെന്നും വിമാനം ഉടന്‍ തന്നെ പുറപ്പെടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. പുക കണ്ടെത്തിയതിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
<br>
TAGS : AIR INDIA
SUMMARY : Smoke from the plane just before take-off; The passengers were brought back

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *