ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെ തുടർന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിലെ സ്ട്രച്ചറില്‍ അമൃതയെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്.

എന്നാല്‍, അമൃതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിരാമി പങ്കുവച്ചിട്ടില്ല. സഹോദരിയെ ഇനിയെങ്കിലും ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം എന്ന കുറുപ്പും അഭിരാമി ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ, നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ’- എന്നായിരുന്നു അഭിരാമി സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

TAGS : AMRITHA SURESH | HOSPITALISED
SUMMARY : Singer Amrita Suresh was admitted to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *