പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു വീട്ടിലെ ആറു പേർക്ക് പൊള്ളലേറ്റു. ദാവൻഗെരെ തുർച്ചഘട്ട ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. പൊള്ളലേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാത്രിയിൽ റഗുലേറ്റർ ഓഫ് ചെയ്തിരുന്നില്ലെന്നും രാവിലെ വീട്ടുകാരിൽ ഒരാൾ അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് പറഞ്ഞു. ഫയർ ഫോഴ്സ് എത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ ദാവൻഗരെ റൂറൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | EXPLOSION
SUMMARY: Six injured, two seriously, after LPG cylinder explodes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *