ഷാങ്ഹായി ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്

ഷാങ്ഹായി ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ (എസ്.സി.ഒ) യോഗം നടക്കുന്നത്.

യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുക.9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്. 2015​ൽ​ ​സു​ഷ​മ​ ​സ്വ​രാ​ജാ​ണ് ​ഒ​ടു​വി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​സ​ന്ദ​ർ​ശി​ച്ച​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി.​ ​
<br>
TAGS : SCO SUMMIT | SUBRAHMANYAM JAISHANKAR
SUMMARY : Shanghai Summit. Foreign Minister S. Jaishankar to Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *