കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ട് സച്ചീന്ദ്രനാഥ് അന്തരിച്ചു

കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ട് സച്ചീന്ദ്രനാഥ് അന്തരിച്ചു

ബെംഗളൂരു: കേരളസമാജം മാംഗ്ലൂർ മുൻ പ്രസിഡണ്ടും മംഗളൂരുവിലെ പ്രമുഖ മലയാളി സംഘാടകനുമായ കെ.എം സച്ചീന്ദ്രനാഥ് (89) അന്തരിച്ചു. മംഗളൂരുവിലായിരുന്നു അന്ത്യം. തലശ്ശേരി പന്ന്യം മൂന്നാം മൈൽ സ്വദേശിയാണ്. 50 വർഷത്തിലേറെയായി മംഗളൂരു കുദ്രോളിയിലായിരുന്നു താമസം. മംഗളൂരു പ്ലൈവുഡ്സ് എന്ന കമ്പനിയും ട്രാവൽ ഏജൻസിയും നടത്തിയിരുന്നു.

മംഗളൂരുവില്‍ കേരളസമാജത്തിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു. കേരളസമാജം ഹൈസ്കൂൾ ആരംഭിക്കുന്നതിൽ നേതൃത്വം വഹിച്ചു. യേശുദാസിൻ്റെ തരംഗിണി സ്റ്റുഡിയോയുടെ ആശയം സച്ചീന്ദ്രനാഥിൻ്റെതായിരുന്നു. മംഗളൂരുവിൽ തരംഗിണി ആർട്സ് എന്ന പേരിൽ സംഗീത കൂട്ടായ്മയുണ്ടാക്കി യേശുദാസ്, പി.സുശീല, എസ്. ജാനകി, വാണി ജയറാം, സുജാത ഉൾപ്പെടെയുള്ള ഗായകരെ പങ്കെടുപ്പിച്ച് നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഭാര്യ: കെ. ടി. കമല. മക്കൾ: ഷൈര, ഷർമിള, യാമിനി, ശൈലേന്ദ്രനാഥ്. മരുമക്കൾ: ഒ.കെ. ജഗദീഷ് കുമാർ, പി കെ. ശ്യാംദേവ്, വി.ടി. അശോക് കുമാർ, ശ്രീവിദ്യ.

സംസ്കാരം മംഗളൂരുവിൽ നടന്നു
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *