കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാൻ എടിഎം കവര്‍ച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാൻ എടിഎം കവര്‍ച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയില്‍. താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൌണ്ടറില്‍ മോഷണ ശ്രമം നടന്നത്. പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അഭിരാം പിടിയിലാകുന്നത്. കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച.

പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും പ്രതി ഓടിച്ചുവന്ന സ്‌കൂട്ടറും പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

TAGS : ATM | ROBBERY | ARREST
SUMMARY : Attempted ATM robbery to recover girlfriend’s pawned gold; The youth was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *