ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുൻ വാര്‍ത്താ അവതാരകന്‍ എം. രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ പ്രവേശിച്ചത്. റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ് അദ്ദേഹം.

ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു. വാര്‍ത്തള്‍ വായിക്കുന്നത് രാമചന്ദ്രന്‍ എന്ന ആമുഖത്തിലൂടെ ശ്രോതാക്കള്‍ക്ക് അദ്ദേഹം സുപരിചിതനായി. ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുകവാര്‍ത്തകള്‍ക്ക് ശ്രോതാക്കള്‍ ഏറെയായിരുന്നു.

TAGS: KERALA | DEATH
SUMMARY: Aakasavani former news presenter Ramachandran passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *