സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി

സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി

സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്‌ടോബർ 23 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിർദേശം നല്‍കി.

രാഹുല്‍ ലണ്ടനില്‍ വച്ച്‌ നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിന്‍റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ചില്‍ ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്.

സവർക്കർ എന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

TAGS : SAVARKAR INSULT CASE | RAHUL GANDHI
SUMMARY : Savarkar insult case; Pune special court asks Rahul Gandhi to appear in person

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *