ആംബുലൻസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇ-പാത് ആപ്പുമായി ട്രാഫിക് പോലീസ്

ആംബുലൻസുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇ-പാത് ആപ്പുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ട്രാഫിക് രഹിത റൂട്ടുകളിലൂടെ ആംബുലൻസുകൾക്ക് വഴിയൊരുക്കുന്നതിനും, അടിയന്തര ഘട്ടങ്ങളിൽ സിഗ്നൽ ക്ലിയറൻസ് ഉറപ്പാക്കുന്നതിനുമായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഒക്ടോബർ അവസാനത്തോടെ ഇ-പാത് എന്ന ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ നേരത്തെ പുറത്തിക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് ഔദ്യോഗികമായി ആപ്പ് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചതെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്), എം.എൻ. അനുചേത് പറഞ്ഞു.

ആംബുലൻസുകളെ അടിയന്തര ഘട്ടങ്ങളിൽ ആപ്പിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാൻ ഇ-പാത് അനുവദിക്കും. ജിപിഎസ് ഘടിപ്പിച്ച ആപ്പ് ഇക്കാര്യം ട്രാഫിക് കൺട്രോൾ റൂമിനെ അറിയിക്കും. ഉദ്യോഗസ്ഥർക്ക് വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ നിരീക്ഷിക്കാനും ആപ്പിലൂടെ സാധിക്കും.

തുടർന്ന് പോലീസ് എത്തി ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര ആംബുലൻസുകൾക്ക് മുൻഗണനാ സിഗ്നലിങ്ങിനും സിഗ്നൽ ക്ലിയറൻസിനും ഇ-പാത് ആപ്പ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആംബുലൻസ് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | AMBULANCE
SUMMARY: New app to make way for ambulance in Bengaluru traffic

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *