അശോകൻ ചരുവിലിന് വയലാർ പുരസ്കാരം; അംഗീകാരം ‘കാട്ടൂർകടവി’ന്

അശോകൻ ചരുവിലിന് വയലാർ പുരസ്കാരം; അംഗീകാരം ‘കാട്ടൂർകടവി’ന്

തിരുവനന്തപുരം: 48-മത് വയലാർ അവർഡ് അശോകൻ ചരുവിലിന്. കാട്ടൂർകടവ് എന്ന നോവലിലാണ് പുരസ്ക്കാരം. സമീപകാലത്ത് പുറത്തുവന്നതിൽ ഏറ്റവും ചർച്ചചെയ്യപ്പെടേണ്ട നോവലാണ് കാട്ടൂർ കടവ്.

കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍, കെ.എസ്. രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്‍റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

ഈ മാസം 27നു തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും. പുരസ്കാരചടങ്ങിൽ വയലാർ രാമവർമ രചിച്ച ഗാനങ്ങളും കവിതകളും കോർത്തിണക്കിയ വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.
<BR>
TAGS :  ASHOKAN CHARUVIL | VAYALAR RAMAVARMA AWARD
SUMMARY : Vayalar Award to Asokan Charuvil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *