പി വി അൻവറിനെ തള്ളി ഡി എം കെ

പി വി അൻവറിനെ തള്ളി ഡി എം കെ

ചെന്നൈ: നിലമ്പൂർ എംഎല്‍എ പിവി അൻവറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഇടതുപാളയത്തില്‍ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവൻ പറയുന്നത്.

തമിഴ്‌നാട്ടിലും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ. അത്തരം ഒരു പാർട്ടിയുടെ വിമതനെ സഖ്യകക്ഷിയായി കൂടെ ചേർക്കാൻ കഴിയില്ലെന്നാണ് നിലപാട്. സഖ്യകക്ഷിയായി തെറ്റുന്നവരെ പാർട്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.

TAGS : DMK | PV ANVAR MLA
SUMMARY : DMK rejected PV Anwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *