മെട്രോ ടിക്കറ്റ് നിരക്ക് വർധന; പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ

മെട്രോ ടിക്കറ്റ് നിരക്ക് വർധന; പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും, നിരക്ക് വർധന അന്തിമമറക്കാനും ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഒക്ടോബര്‍ 21നകം മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റിക്കാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. [email protected] എന്ന ഇ-മെയില്‍ വഴി പൊതുജ്ഞാനങ്ങൾക്ക് നിരക്ക് വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാം. 2017ല്‍ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം ആണ് മെട്രോ അധികൃതര്‍ പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. ഏറ്റവും കൂടിയ നിരക്ക് 60 രൂപയുമാണ്.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL seeks public suggestion on ticket price hike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *