ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക. ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോം ഹൈദരാബാദിലെ പ്ലാന്റിൽ നിർമ്മിച്ച റേക്കുകളാണ് ഈ റൂട്ടുകളിൽ ഓടുക.

ബെംഗളൂരുവില്‍ സബർബൻ റെയിൽവേ പ്രോജക്ടിനൊപ്പം നമോ ഭാരത് ട്രെയിൻ സർവ്വീസുകൾ കൂടി അവതരിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിവേഗം വളരുന്ന നഗരത്തിലെ ഗതാഗതം മികച്ചതാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമോ ഭാരത് റാപിഡക്സ് സര്‍വ്വീസാണ് നഗരത്തിൽ പ്രഖ്യാപിച്ചത്.

2023 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി-മീററ്റ് റൂട്ടിൽ ഉദ്ഘാടനം ചെയ്ത ട്രെയിനാണിത്. ഡൽഹി – മീററ്റ് യാത്രയുടെ സമയം 2 മണിക്കൂർ 24 മിനിറ്റാണ്. ബെംഗളൂരു – മൈസൂരു യാത്രാസമയം 2 മണിക്കൂർ 29 മിനിറ്റും. ബെംഗളൂരു – തുമകുരു യാത്രാസമയം ഒന്നേമുക്കാൽ മണിക്കൂറാണ്. നമോ ഭാരത് ട്രെയിനുകൾക്ക് യോജിച്ച ദൂരങ്ങളാണ് രണ്ടും. ഇവ സെമി ഹൈസ്പീഡ് ട്രെയിനുകളാണ്. ട്രെയിൻസെറ്റിന്റെ വലിയൊരളവും ഇന്ത്യയിൽ തന്നെയാണ് നിർമ്മിച്ചെടുത്തത്.

TAGS: BENGALURU | NAMO BHARAT
SUMMARY: Two namo bharat train services announced from bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *