ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ 57-മത് പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കമാകും. ശബരിമല തന്ത്രി താഴമൺമഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ മഹാ മൃത്യുഞ്ജയ ഹോമം, ലക്ഷാർച്ചന, വൈകീട്ട് 7.15 മുതൽ മഹാസുദർശനഹോമം എന്നിവയും ഞായറാഴ്ച രാവിലെ ഒമ്പതിന് മഹാസുകൃത ഹോമവും ലക്ഷാർച്ചനയും വൈകീട്ട് 7.15 മുതൽ സഹസ്ര കലശ പൂജയും നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, ലക്ഷാർച്ചന അഭിഷേകം എന്നിവയും ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ടുമുണ്ടാകും.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *