മുഡ; പാർട്ടി ഹൈകമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന്  സിദ്ധരാമയ്യ

മുഡ; പാർട്ടി ഹൈകമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെടാതെ രാജി വെക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷം താൻ രാജി വയ്ക്കണമെന്നാവിശ്യപ്പെട്ട് മുറവിളി കൂട്ടുന്നത് വെറുതെയാണെന്നും, രാജി വയ്ക്കുമെന്ന് പ്രചരിപ്പിക്കുന്നത് വെറും ഊഹാപോഹമാണെന്നും സിദ്ധരാമയ്യ പറഞ്ഞ. റായ്ച്ചൂര്‍ മാന്‍വിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം സിദ്ധരാമയ്യ പറഞ്ഞത്. ബിജെപി നേതാക്കള്‍ മാത്രമാണ് രാജി ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താൻ രാജിവെക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെയും മന്ത്രിസഭയുടെയും പിന്തുണ തനിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി രാജിവച്ചാല്‍ നിരവധി കേസുകളിൽ ആരോപണ വിധേയനായ പ്രതിപക്ഷ നേതാവ് ആർ. അശോക് രാജി വെക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ സിദ്ധരാമയ്യ രാജിവെക്കേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.

TAGS: MUDA SCAM, SIDDARAMIAH
SUMMARY: Won’t resign from post until party highcommand asks, says Siddaramiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *