നീറ്റ് യുജി ചോര്‍ച്ച കേസ്; മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

നീറ്റ് യുജി ചോര്‍ച്ച കേസ്; മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് പട്‌നയിലെ പ്രത്യേക കോടതിയില്‍ സമർപ്പിച്ചത്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 40 ആയി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ആദ്യത്തെ കുറ്റപത്രവും സെപ്റ്റംബർ 20ന് കേസിലെ രണ്ടാം കുറ്റപത്രവും സമർപ്പിച്ചിരുന്നു.

മൂന്നാമത്തെ കുറ്റപത്രത്തില്‍ സിറ്റി കോ ഓർഡിനേറ്ററായി നിയമിതനായ ഒയാസിസ് സ്കൂളിന്റെ പ്രിൻസിപ്പല്‍ അഹ്‌സനുല്‍ ഹഖിനെതിരെയും വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലത്തിനെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ എത്തിച്ചിരുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ പങ്കജ് കുമാറിന് കണ്‍ട്രോള്‍ റൂമില്‍ കയറാൻ ഇവർ സാഹചര്യമൊരുക്കി കൊടുത്തെന്നും സിബിഐ പറയുന്നു.

TAGS : NEET EXAM | CHARGE SHEET
SUMMARY : NEET UG Leak Case; A third charge sheet was filed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *