വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു. ശ്രീജിത്തിൻ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

അതേസമയം ശ്രീജിത്തിൻ്റെ സമരപന്തല്‍ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസുണ്ട്. സഹോദരൻ്റെ കസ്‌റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. എന്നാല്‍ സിബിഐ അന്വേഷണം പൂർത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു.

TAGS : SREEJITH | ARREST
SUMMARY : A passer-by was attacked with a stone; Sreejith, who is protesting in front of the secretariat, is arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *