ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം ചെയ്യുന്നത് നിർത്തിവച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമായിരുന്നു ലഡ്ഡു. ബെംഗളൂരുവിലേക്ക് വരുന്ന ലഡ്ഡു പ്രസാദം തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് താൽക്കാലികമായി നിർത്തിയതിനെ തുടർന്നാണിത്.

ബ്രഹ്മോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിരുപ്പതിയിലെ ഭക്തരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. ഇക്കാരണത്താൽ ഒക്ടോബർ 12 വരെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ടിടിഡി മാനേജ്മെൻ്റ് ബോർഡ് ലഡ്ഡു വിതരണം ചെയ്യില്ല. ഈ കാലയളവിൽ പ്രസാദമായി മറ്റ്‌ വിഭവങ്ങൾ വിതരണം ചെയ്യാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം.

TAGS: BENGALURU | LADDU
SUMMARY: TTD Vyalikaval temporarily stops laddu distribution for few days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *