നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. ജയരാജ്, ധനഞ്ജയ്, പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീരഭദ്രേശ്വര നഗറിൽ ഓം സായ് മെയിൻ റോഡിലാണ് പ്രതികൾ കുഴൽക്കിണർ യന്ത്രം ഉപയോഗിച്ച് കുഴിച്ചത്. സംഭവത്തെ കുറിച്ച് പ്രദേശവാസികളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

റോഡിൻ്റെ മധ്യത്തിൽ ഡ്രില്ലിംഗ് മെഷീൻ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ ബിബിഎംപി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരിസരത്തെ സിസിടിവി പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

TAGS: BENGALURU | BOOKED
SUMMARY: Three booked for trying to dig borewell on road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *