മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2) എന്നിവയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഏഴ് വർഷത്തേക്ക് എക്‌സ്‌ക്ലൂസീവ് പരസ്യ അവകാശം നേടുന്നതിന് യോഗ്യതയുള്ള പരസ്യ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചതായും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കോർപ്പറേറ്റ് ബ്രാൻഡിംഗ് വർധിപ്പിക്കുന്നതും ഇതു വഴി ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ, ബെംഗളൂരു മെട്രോ 57 ട്രെയിൻ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മെട്രോ ലോഗോയ്‌ക്കൊപ്പം ട്രെയിനിൻ്റെ പുറംഭാഗത്ത് വിവിധ കോർപ്പറേറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുമാനം വർധിപ്പിക്കുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ കാരണമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തിൽ, ബിഎംആർസിഎൽ ഫെയർ ബോക്‌സ് വരുമാനത്തിൽ നിന്ന് 422 കോടി രൂപയും, ടിക്കറ്റ് ഇതര സ്രോതസ്സുകളിൽ നിന്ന് 171 കോടി രൂപ അധികവും നേടി. എന്നിരുന്നാലും, ഇതേ കാലയളവിലെ പ്രവർത്തന ചെലവ് 486 കോടി രൂപയായിരുന്നു.

TAGS: BENGALURU | NAMMA METRO
SUMMARY: Metro to introduce outdoor ads on train coaches

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *