ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്പെൻഷൻ നടപടി.

മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഡോ.എല്‍ മനോജിന് പകരം നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് അധിക ചുമതല നല്‍കിയതായും ഉത്തരവില്‍ പറയുന്നു.
<br>
TAGS : SUSPENDED | IDUKKI NEWS
SUMMARY : Serious allegations. Idukki DMO suspended from service

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *