തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

അടൂർ: തെരുവുനായ കടിച്ച്‌ പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരുക്ക്. സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കടിച്ചത്.

കൊച്ചുവിളയില്‍ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടില്‍ സാമുവേല്‍ (82) കരുവാറ്റ, പ്ലാവിളയില്‍ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടില്‍ അനിയൻ മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്. എല്ലാവരും അടൂർ ജനറലാശുപത്രിയില്‍ ചികിത്സ തേടി.

സമീപത്തെ കടയില്‍നിന്നു ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകവേ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെ നായ ആക്രമിക്കുകയായിരുന്നുവെന്നു ജോയ് ജോർജ് പറഞ്ഞു. എതിർദിശയില്‍ വന്ന നായ ചാടി മുഖത്താണ് കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു.

TAGS : STREET DOG | ATTACK | INJURED
SUMMARY : Street dog assault; 6 people including policemen were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *