ഹരിയാനയിൽ വീണ്ടും ബിജെപി; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം മുന്നില്‍

ഹരിയാനയിൽ വീണ്ടും ബിജെപി; ജമ്മു കശ്മീരിൽ ഇന്ത്യാ സഖ്യം മുന്നില്‍

ന്യൂഡൽഹി: ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കണക്കുകൾ പുറത്തുവരുമ്പോൾ ബിജെപി കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റിലും കോൺഗ്രസ് 36 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് നിർണായകമാകുമെന്ന് കരുതിയ ജെജെപി ഇപ്പോഴും പൂജ്യത്തിൽ തുടരുകയാണ്. മറ്റുള്ളവർ 6 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്.

എഴ് എക്‌സിറ്റ്‌പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാനയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. കർഷകരോഷം തിരഞ്ഞെടുപ്പിൽ അലയടിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചതാണ്. ജാട്ട് സമുദായം ഇത്തവണ ബിജെപിയോട് മുഖംതിരിഞ്ഞുനിൽക്കുന്നുവെന്നാണു വിലയിരുത്തൽ. ഇതോടൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട് ഫാക്ടറും അലയടിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. പക്ഷെ എല്ലാ ഊഹങ്ങളെയും കാറ്റില്‍പ്പറത്തി  ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

ജമ്മുകശ്മീരില്‍ നാഷനൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യാ സഖ്യമാണ് മുന്നിൽ. നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
<br>
TAGS : ELECTION 2024 | HARYANA | JAMMU KASHMIR
SUMMARY : BJP again in Haryana; Indian alliance in Jammu and Kashmir

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *